കല്ലിശ്ശേരി സെന്റ്മേരീസ് ക്നാനായ വലിയപള്ളിയില് എട്ടുനോമ്പാചരണം ഞായറാഴ്ച തുടങ്ങും. സപ്തംബര് ഒന്നിന് രാവിലെ 8.30am ന് അഞ്ചിന്മേല് കുര്ബ്ബാന ആര്ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേമേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്മ്മികത്വത്തില് നടക്കും.എല്ലാ ദിവസങ്ങളിലും മൂന്നിന്മേല് കുര്ബ്ബാന മദ്ധ്യസ്ഥപ്രാര്ത്ഥന എന്നിവയുണ്ടാകും. നാലിന് 8.30ന് മലങ്കര യാക്കോബ ബുര്ദ്ദാന
ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന് കാതോലിക്കാ ബാവയുടെ മുഖ്യകാര്മ്മികത്വത്തില് കുര്ബ്ബാന നടക്കും.
ഏഴാം തീയതി മെറിറ്റ് അവാര്ഡ് വിതരണവും 6.30pm ന് റാസയും നടക്കും. എട്ടിന് രാവിലെ 10am ന് നേര്ച്ച വിളമ്പ്, പാച്ചോര് നേര്ച്ച.

