പെരുന്നാള്‍ ദിനത്തില്‍ പതിവുതെറ്റാതെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചു
കോലഞ്ചേരി: പതിവുതെറ്റിക്കാതെ 200-ാം വര്‍ഷവും പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിക്ക് സ്ഥലം നല്‍കിയവരെ അഞ്ചേകാലും കോപ്പും നല്കി ആദരിച്ചു. കല്ലിട്ട പെരുന്നാളിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തവാഴക്കുല, മത്തങ്ങ, വെള്ളരിക്ക, ചേന, വെറ്
പാത്രിയര്‍ക്കീസിനെ ഒഴിവാക്കി 1934 ലെ ഭരണഘടന സ്വീകരിക്കാനാവില്ല: കോടതി
കൊച്ചി: വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ കേസ് എറണാകുളം ജില്ലാക്കോടതി തള്ളി.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ സഭയുടെ പരമമേലധ്യക്ഷനാണെന്ന് അംഗീകരിക്കാത്ത
പുത്തന്‍കുരിശില്‍ കുംഭം രണ്ട് പെരുന്നാളിന് കൊടിയേറ്റി
കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ കുംഭം രണ്ട് പെരുന്നാളിനും പള്ളിയുടെ 200-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. വികാരി സി.കെ. സാജൂ കോര്‍ എപ്പിസ്കോപ്പ, സഹവികാരി ഫാ. ജിബു ചെറിയാന്, ട്രസ്റ്റിമാരാ
നിനുവ കണ്വെന്ഷന് തുടങ്ങി
മൂവാറ്റുപുഴ: മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ 4 വര്‍ഷമായി നടത്തി വരുന്ന നിനുവ കണ്വെന്ഷന് തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. കുര്യാക്കോസ് മണിയാട്ട്, സഹവികാരി ഫാ. ബേസില്‍, പതിയാരത്ത് പറമ്പില്‍ ട്രസ്റ്റിമാരായ കമാന്‍ഡര്‍ സി.വി. ബിജു, കെ.
വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ പെരുന്നാള്‍
പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കൂദാശ പെരുന്നാളും ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ ദുഖ്റോനോ പെരുന്നാളും 11ന് ആരംഭിക്കും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും.ചൊവ്വാഴ്ച വൈകീട്ട് 6ന് വികാരി ഫാ. തോമസ് പനച്ചില്‍ കോറെപ്പിസ്കോ
വിശ്വാസ സാഗരമായി മഞ്ഞനിക്കര തീര്‍ത്ഥാടന സംഗമം
മഞ്ഞനിക്കര: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ് ത്രിതീയന്‍ ബാവായുടെ അനുഗ്രഹംതേടി ഇന്നലെ പതിനായിരങ്ങള്‍ മഞ്ഞനിക്കര ദയറായില്‍ എത്തിയപ്പോള്‍ അത് യാക്കോബായ സഭയുടെ ആഗോള തീര്‍ത്ഥാടന സംഗമമായി മാറി. മാനന്തവാടി, കോഴിക്കോട്, കോട്ടയം, കട്ടപ്പന, മൂവാറ്റുപുഴ, അടിമാലി എന്നിവിടങ്ങളില്‍
മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ഇന്ന് പുറപ്പെടും
നെടുമ്പാശ്ശേരി: വടക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര തിങ്കളാഴ്ച ചെറിയ വാപ്പാലശ്ശേരി മോര് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. പള്ളിയിലെ തിരുശേഷിപ്പ് കബറില്‍ നിന്ന് കൊളുത്തുന്ന ദീപശിഖയും പാത്രിയര്‍ക്കാ പതാകയും കൈമാറി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍
പീച്ചാനിക്കാട് പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍
അങ്കമാലി: പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷനും 4 മുതല്‍ 9 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ 9ന് ഫാ. മാത്യൂസ് പാറയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റും. രാത്രി 7.30ന് നടക്കുന്ന സിറിയന്‍ ബൈബിള്‍ കണ്വെന്ഷന് ഫാ. പൗലോസ് അറയ്ക്കപറമ്പില്‍
ചെങ്കര മാര്‍ ഇഗ്നാത്തിയോസ് പള്ളിപ്പെരുന്നാള് കൊടിയേറി
കോതമംഗലം: ഭൂതത്താന്‍കെട്ട് ചെങ്കര മാര്‍ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിലെ സുവിശേഷ യോഗത്തിനും പെരുന്നാളിനും കൊടിയേറി. വികാരി ഫാ. എബ്രഹാം പരുത്തിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബ സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടന്നു.മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര
വെട്ടിത്തറ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാള്‍
പിറവം: വെട്ടിത്തറ വിശുദ്ധ മര്‍ത്ത മറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി 1, 2 തീയതികളില്‍ നടക്കും. പെരുന്നാളിന് മുന്നോടിയായി വികാരി ഫാ. പൗലോസ് എരമംഗലത്ത് കൊടിയുയര്‍ത്തി.വെള്ളിയാഴ്ച രാവിലെ 8ന് കുര്‍ബാനയുണ്ട്. വൈകീട്ട് 7.45ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം നടക്കും. വികാര