Flag hoisted for Twenty fourth All Malankara Gospel Convention at Puthencruz Patriarchal Center
പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഈ വർഷത്തെ അഖില മലങ്കര സുവിശേഷ മഹായോഗത്തിനു മുന്നോടിയായി നടക്കുന്ന പതാക ഘോഷയാത്രയും പതാക ഉയർത്തൽ കർമ്മവും അല്പം മുൻപ് പുത്തൻകുരിശു പാത്രിയാർക്കൽ സെന്റർ മൈതാനത് നടന്നു ! കോലഞ്ചേരി സെന്റ്: പീറ്റേഴ്‌സ്& സെന്റ്: പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില നിന്നും ആരംഭിച്ചു പതാകഘോഷയാത്ര 5.30 നു സഭാകെന്ദ്രത്തിൽ എത്തിച്ചേര്ന്നു ! തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പതാക ഉയർത്തി. അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ്, മോർ അന്തീമോസ് മാത്യൂസ്, മോർ അത്താനാസ്സിയോസ് ഏലിയാസ്, എന്നിവരും നൂറു കണക്കിന് വിശ്വാസികളും സംബന്ധിച്ചു.