12-ാമത് കിഴക്കമ്പലം കണ്‍വെന്‍ഷന്‍ 6ന്
കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 12-ാമത് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 7ന് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഫാ. ബൈജു ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്രദര്‍ ജോണ്‍ രാജു, ഫാ. ജേക്കബ് മഞ്ഞളി, പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പ, ഫാ. ബോബി ജോസ് എന്നിവര്‍ പ്രസംഗിക്കും.കണ്‍വെന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മം വികാരി ഫാ. ദാനിയേല്‍ തട്ടാറ നിര്‍വഹിച്ചു. ചടങ്ങില്‍ ഭാരവാഹികളായ എ.പി. വര്‍ഗീസ്, ടി.കെ. തങ്കച്ചന്‍, ഷാജി എം. ജേക്കബ്, ടി.കെ. തങ്കച്ചന്‍, ബെന്നി വി.എം., ഷിബു എം. വര്‍ഗീസ്, മാത്യു തെറ്റാലില്‍ എന്നിവര്‍ സംബന്ധിച്ചു.