സമാധാനം നിലനിര്‍ത്താന്‍ ശ്രമം വേണം-ശ്രേഷ്ഠബാവ
പുതുവര്‍ഷത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. 24ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിനും നാടിനും ഒരു മാറ്റം പുതുവര്‍ഷത്തില്‍ ആവശ്യമാണ് -ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഡോ. ആല്‍ബര്‍ട്ട് റൗഫ് ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍തെയ്യോഫിലോസ്, പൗലോസ് മാര്‍ ഐറേനിയോസ്, സഖറിയാസ്മാര്‍ പോളി കാര്‍പ്പോസ്, ഏലിയാസ് മാര്‍ യൂലിയോസ്, മുന്‍ എം.പി. പി.സി. തോമസ് എന്നിവരും സംസാരിച്ചു. ബേബിജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, എ.വി. പൗലോസ്, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, കെ.കെ. മേരിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി