സണ്‍ഡേസ്‌കൂള്‍ ശതാബ്ദി ആഘോഷം
നെടുമ്പാശ്ശേരി: അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി ആഘോഷവും ഭക്തസംഘടനകളുടെ സംയുക്തവാര്‍ഷികവും നടന്നു. ഡോ. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. വര്‍ഗീസ് പാലയില്‍ അധ്യക്ഷനായി. ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി.ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, എ.ടി.വര്‍ഗീസ്, എ.വി.ചെറിയ, ടി.സി.യാക്കോബ് എന്നിവരെ ആദരിച്ചു. ഫാ. ഏല്യാസ് അരീയ്ക്കല്‍, ഡീക്കന്‍ മെജോ ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് പി.വൈ.വര്‍ഗീസ്, വാര്‍ഡ് അംഗം അഡ്വ. പി.പി.ബൈജു, പ്രൊഫ. ഇട്ടൂപ്പ് മാത്യു, വര്‍ഗീസ് ആലുക്കല്‍, കെ.വി.ബേബി, പോള്‍ വര്‍ഗീസ്, എ.കെ.വര്‍ഗീസ്, ഷിനോ വര്‍ക്കി, ഷിബി എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.