ശിലാസ്ഥാപന പെരുന്നാള്‍ കൊടിയേറി
കോതമംഗലം: ഇഞ്ചൂര്‍ മാര്‍ തോമാ സെഹിയോന്‍ യാക്കോബായ പള്ളിയില്‍ 96-ാം ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. ജോണ്‍ കോമയില്‍ കൊടിയേറ്റി. ശനിയാഴ്ച രാവിലെ 8.15ന് കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ പ്രസംഗം, രാത്രി എട്ടിന് പ്രദക്ഷിണം എന്നിവ ഉണ്ട്.