വേങ്ങൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖലയുടെ കീഴിലുള്ള വേങ്ങൂര്‍ മേഖലാ മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷനും സംഗീത വിരുന്നും ജനുവരി 9 , 10 , 11, 12 തിയതി കളില്‍ വേങ്ങൂര്‍ മാര്‍ കൌമാ ഹയര്‍ സെക്കന്ററി സ്കൂള്‍ മൈതാനിയില്‍ നടത്തപ്പെടുന്നു.വേങ്ങൂര്‍ മേഖലാ കണ്‍വെന്‍ഷന് പ്രാരംഭം കുറിച്ച് കൊണ്ടുള്ള പതാക ഉയര്‍ത്തല്‍ വേങ്ങൂര്‍ മാര്‍ കൌമാ പള്ളി വികാരിയും കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറും ആയ ഫാ: പോള്‍ ആയത്തുകുടി നിര്‍വഹിക്കുചു സഹ വികാരിമാരായ ഫാ: റെജി തെക്കിനെത്ത് , ഫാ: നെല്‍സണ്‍ ജോയ് മൂലേക്കുടി തുടങ്ങിയവര്‍ സനിഹിധരയിരുന്നു .പെരുമ്പാവൂര്‍ മേഖലാ അധിപന്‍ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് ഉത്ഘാടനം ചെയ്യും. വന്ദ്യ : ഗീവറുഗീസ് മുളയാംങ്കോട്ടില്‍ കോറെപ്പിസ്‌ക്കോപ്പ , ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്‌ക്കോപ്പ, പൗലോസ് പാറേക്കര കോറെപ്പിസ്‌ക്കോപ്പ, ഫാ: ജേക്കബ് മഞ്ഞളി തുടങ്ങിയവര്‍ പ്രസംഗിക്കും. കണ്‍വെന്‍ഷന് പ്രാരംഭം കുറിച്ച് അഞ്ചാം തിയതി വിവിധ പള്ളികളിലെ യൂത്ത് അസോസിയേഷന്‍ , ഭക്ത സംഘടനാ , കുടുംബ യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളംബര റാലിയും കൊടി ഉയര്‍ത്തലും നടത്തപ്പെട്ടു.