വെട്ടിത്തറ പള്ളി സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി ആഘോഷിച്ചു
പിറവം: വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ പള്ളിയുടെ കീഴിലുള്ള സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ എം.ജെ. മര്‍ക്കോസ് ആമുഖ പ്രസംഗം നടത്തിപള്ളിയില്‍ ആറ് പതിറ്റാണ്ടിലേറെ വികാരിയായി പ്രവര്‍ത്തിച്ച തുരുത്തേല്‍ ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പയുടെ സ്മരണയെ മുന്‍നിര്‍ത്തി സ്ഥാപിച്ച ലൈബ്രറി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.മുന്‍ എം.എല്‍.എ. എം.ജെ. ജേക്കബ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സി.കെ. സാജു കോറെപ്പിസ്‌കോപ്പ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, അംഗങ്ങളായ എ.ഡി. ഗോപി, ഷിജി ബിജു, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികളും മുന്‍ ഭാരവാഹികളുമായ കെ.വി. പൗലോസ്, പി.ഐ. കുര്യാക്കോസ്, ജോയി പി. ജോര്‍ജ്, എം.യു. തോമസ്, എന്‍.ടി. പൗലോസ്, എം.വി. യാക്കോബ്, തോമസ് കുരുവിള, എം.പി. മാത്യു, ജെയ് തോമസ്, ലിസി കുര്യാക്കോസ്……… എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. ജോബിന്‍സ് ഇലഞ്ഞിമറ്റം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എല്‍ദോ എം. ബേബി നന്ദിയും പറഞ്ഞു.നേരത്തെ കുര്‍ബാനയെ തുടര്‍ന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. ഡിസംബര്‍ 11, 12 തീയതികളില്‍ പള്ളിയുടെ 99-ാമത് ശിലാസ്ഥാപന പെരുന്നാള്‍ നടക്കും.