റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ (വോയിസ് ഓഫ് പീസ് മിനിസ്റ്ററി) ഏകദിന ധ്യാനവും സെമിനാറും നയിക്കുന്നു.
ഡബ്ളിൻ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്ത്വത്തിൽ ഒക്ടോബർ മാസം 19 ശനിയാഴ്ച, കുട്ടികൾക്കു വേണ്ടി അയർലന്റിലെ പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ (വോയിസ് ഓഫ് പീസ് മിനിസ്റ്ററി) ഏകദിന ധ്യാനവും സെമിനാറും നയിക്കുന്നു. വിഷയം ‘റ്റീനേജ് ഇഷ്യുസ് & മൾട്ടികൾച്ചർ’ എന്നുള്ളതായിരിക്കും. അയർലന്റിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് ക്രൈസ്തവ, ഭാരതീയ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ വ്യക്തിത്ത്വം എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നുള്ളതായിരിക്കും ക്ലാസിലെ ചിന്താവിഷയം. വ്യത്യസ്തമായ സംസ്കാരത്തിൽ ജീവിക്ക്ക്കുന്ന നമ്മുടെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് കാട്ടിത്തരുന്നതായിരിക്കും ഈ സെമിനാർ.
സെമിനാർ നടക്കുന്ന സ്ഥലം – WSAF Community Hall, Sommerville Drive, Crumlin, D12. സമയം രാവിലെ 10 മണി മുതൽ 2 മണി വരെ. അയർലന്റിലെ എല്ലാ മലയാളി കമ്മ്യുണിറ്റിയിലേയും 8 വയസു മുതൽ 18 വയസുവരെയുള്ള എല്ലാകുട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.