മേമ്മുഖം മണിയാമ്പുറം ചാപ്പലുകളില്‍ മാര്‍ യൂഹാനോന്‍ മാംദോനായുടെ ഓര്‍മ്മപ്പെരുന്നാള്‍
കൊച്ചി: ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയുടെ കീഴിലുള്ള മേമ്മുഖം, മണിയാമ്പുറം ചാപ്പലുകളില്‍ യൂഹാനോന്‍ മാംദോനായുടെ ഓര്‍മ്മപ്പെരുന്നാള്‍ 17, 18, 19 തീയതികളില്‍ നടക്കും. മേമ്മുഖം സെന്റ് ജോണ്‍സ് ചാപ്പലില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് കൊടി ഉയര്‍ത്തല്‍, ഏഴിന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 8.30ന് നടക്കുന്ന കുര്‍ബ്ബാനയ്ക്ക് ഐസക് മോര് ഒസ്താത്തിയോസ് തീരുമേനി നേതൃത്വം നല്‍കും. ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം, ലേലം എന്നിവയ്ക്ക് ശേഷം നേര്‍ച്ച സദ്യ എന്നിവയുണ്ടാകും. വൈകീട്ട് 7.30ന് ഫാ.കെ.എം. ജോര്‍ജ് കൊടിമറ്റത്തില്‍ സുവിശേഷ പ്രസംഗം നടത്തും.മണിയാമ്പുറം സെന്റ് മേരീസ് ചാപ്പലില്‍ വെള്ളിയാഴ്ച വൈകീട്ട് 6.45ന് ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍ കൊടി ഉയര്‍ത്തും. 7ന് സന്ധ്യാപ്രാര്‍ത്ഥന, 7.30ന് ഫാ.മാത്യൂസ് ചാലപ്പുറം സുവിശേഷ പ്രസംഗം നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 8.30ന് ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസ് കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കും. പ്രസംഗം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും.