മാറാടി മര്‍ത്തമറിയം പള്ളി മന്ദിരം കൂദാശ ചെയ്തു
മൂവാറ്റുപുഴ: മാറാടി വിശുദ്ധ മര്‍ത്തമറിയം യാക്കോബായ പള്ളിയുടെ പുതിയ മന്ദിരത്തിന്റെ കൂദാശ ശ്രേഷ്ട കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു. ശതോത്തര സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും ശ്രേഷ്ഠബാവ നടത്തി.പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും തുടക്കമായി. വ്യാഴാഴ്ച രാവിലെ 7.30ന് കുര്‍ബാന, വെള്ളിയാഴ്ച വൈകിട്ട് 6ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം നടക്കും.ശനിയാഴ്ച രാത്രി 8ന് കിഴക്കേക്കുരിശിലേക്ക് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 8.30ന് മൂന്നിന്‍മേല്‍ കുര്‍ബാന, 11.30ന് പ്രദക്ഷിണം എന്നിവ ഉണ്ടാകും.