മഴുവന്നൂരില്‍ പെരുന്നാളിന് കൊടിയേറ്റി
മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലില്‍ മാര്‍ തോമാശ്ലൂഹായുടെ ദുഃഖ്റോെനായും, മാര്‍ കൗമയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മ്മപ്പെരുന്നാളിനും കൊടിയേറ്റി. ചൊവ്വാഴ്ച രാവിലെ കുര്‍ബാനക്കുശേഷം വികാരി ഫാ. ഏബ്രഹാം അലിയാട്ടുകുടി പെരുന്നാള്‍ കൊടിഉയര്‍ത്തി. ബുധനാഴ്ച വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, പ്രദക്ഷിണം, വ്യാഴാഴ്ച രാവിലെ 8.30ന് വി. അഞ്ചിന്മേല് കുര്‍ബാന, 11.30പ്രദക്ഷിണം എന്നിവ നടക്കും.