മലേക്കുരിശില്‍ ആയിരങ്ങള്‍ കബര്‍ വണങ്ങി
മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ 19 ാമത് ശ്രാദ്ധപ്പെരുന്നാളിന് മലങ്കരയിലെ വിവിധ പള്ളികളില്‍ നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികള്‍ തിങ്കളാഴ്ച വൈകീട്ട് കബര്‍ വണങ്ങി. വൈകീട്ട് അഞ്ചു മണിയോടെ ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തിയ ദീപശിഖാ പ്രയാണത്തിനും വിവിധ പള്ളികളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ ദയറാധിപന്‍ കുരിയാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കബറിങ്കല്‍ നടന്ന ധൂപ പ്രാര്‍ത്ഥനയ്ക്കും സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മ്മികനായി. പാത്രിയാര്‍ക്കാ പ്രതിനിധി മൗറിസ് യാക്കോബ് അംശീഹ് മെത്രാപ്പോലീത്തയും സഭയിലെ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം
ശ്രേഷ്ഠബാവ ഉദ്ഘാടനം ചെയ്തു. ബേബി മത്താറ കോര്‍ എപ്പിസ്‌കോപ്പ അനുസ്മരണ പ്രഭാഷണം നടത്തി. ചൊവ്വാഴ്ച രാവിലെ 7.30ന് വി.കുര്‍ബ്ബാന, 9ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാന, 11.30ന് ഇരുപത്തയ്യായിരം പേര്‍ക്കുള്ള നേര്‍ച്ച സദ്യയും നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് മുളന്തുരുത്തി മര്‍ത്തോമന്‍ പള്ളിയിലേക്ക് തീര്‍ത്ഥയാത്ര പുറപ്പെടും.