മലയിടംതുരുത്ത് പള്ളിയില്‍ തിരുശേഷിപ്പ് സ്ഥാപനവും പെരുന്നാളും

കിഴക്കമ്പലം: മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധനായ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മപ്പെരുന്നാളും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. സജി കുര്യാക്കോസ് ചമ്പിലില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുശേഷിപ്പ് സ്ഥാപനത്തോട് അനുബന്ധിച്ച് മേഖലയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുള്ള വിളംബരജാഥ നടത്തി.ശനിയാഴ്ച മലയിടംതുരുത്തിലെ വടക്കെ ചാപ്പലില്‍ 7.30ന് വിശുദ്ധ കുര്‍ബാന ഏല്യാസ് ചേറ്റാളത്തുംകര കോറെപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വൈകീട്ട് 6.30ന് പള്ളിയില്‍ സന്ധ്യാനമസ്‌കാരം കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍, തുടര്‍ന്ന് പ്രദക്ഷിണം തമുക്ക് നേര്‍ച്ച 9ന് കരിമരുന്നു പ്രയോഗം.ഞായറാഴ്ച രാവിലെ 6ന് തിരുശേഷിപ്പിന് പള്ളിക്കവാടത്തില്‍ സ്വീകരണം 8.15ന് പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും മാത്യൂസ് മാര്‍ അഫ്രേം, ഏലിയാസ് മാര്‍ അത്താനാസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തിരുശേഷിപ്പ് വണക്കം, ആശീര്‍വാദം 12.15ന് നേര്‍ച്ചസദ്യ എന്നിവയാണ് ചടങ്ങുകള്‍.പത്രസമ്മേളനത്തില്‍ പള്ളി കൈക്കാരന്‍മാരായ എം.സി. തോമസ്, പി.കെ. ഏലിയാസ്, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍, കെ.വി. ബേബി, കമ്മിറ്റിയംഗങ്ങളായ എം.എം. യാക്കോബ്, കെ.എം. യല്‍ദോ എന്നിവരും പങ്കെടുത്തു.

Comments are closed.