മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 2, 3 (വ്യാഴം, വെള്ളി) തീയതികളില്‍
മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 2, 3 (വ്യാഴം, വെള്ളി) തീയതികളില്‍ സത്യവിശ്വാസികളായ പൂര്‍വ്വികരുടെ വിശ്വാസ തീക്ഷ്ണതയില്‍ പണിതുയര്‍ത്തപ്പെട്ട മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പു കബറിടം, ജാതിമതഭേദമന്യേ സര്‍വ്വവിശ്വാസികള്‍ക്കും ദൈവാനുഗ്രഹത്തിന്റെയും, ജീവിതാനുഭവങ്ങളുടെയും പുണ്യകേന്ദ്രമായി മാറിയിരിക്കുന്നു. പരിശുദ്ധന്റെ 329ാം ശ്രാദ്ധപ്പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 2, 3 (വ്യാഴം, വെള്ളി) തീയതികളില്‍ കോഴിക്കോട് ഭദ്രാസനാധിപന്‍ അഭി. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹു. വൈദീകശ്രേഷ്ഠരുടെ സഹ കാര്‍മ്മികത്വത്തിലും ആചരിക്കുന്നു. മഹാപരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നതിനും പെരുന്നാള്‍ ശുശ്രൂഷകളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ചകാഴ്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനും ജാതിമതഭേദമന്യേ ഏവരേയും ഇടവക ക്ഷണിക്കുന്നു പെരുന്നാള്‍ ശുശ്രൂഷകള്‍ 2014 ഒക്‌ടോബര്‍ 2 വ്യാഴം വൈകീട്ട് 05.00 : കൊടി ഉയര്‍ത്തല്‍ 06.00 : അഭി. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം (ദൈവാലയ കവാടത്തില്‍) 06.30 : സന്ധ്യാ പ്രാര്‍ത്ഥന 07.30 : പ്രസംഗം (അഭി. തിരുമേനി) 08.00 : പ്രദക്ഷിണം താഴെ കുരിശിങ്കലേക്ക് 08.30 : ആശീര്‍വ്വാദം 2014 ഒക്‌ടോബര്‍ 3 വെള്ളി രാവിലെ 07.30 : പ്രഭാത പ്രാര്‍ത്ഥന 08.30 : വി. മൂന്നിന്മേല്‍ കുര്‍ബാന മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹു. വൈദീകരുടെ സഹ കാര്‍മ്മികത്വത്തിലും. 09.30 : മദ്ധ്യസ്ഥ പ്രാര്‍ത്ഥന 10.00 : പ്രസംഗം 10.30 : വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം 11.15 : പ്രദക്ഷിണം കോളിയാടി കുരിശിങ്കലേക്ക് ഉച്ചയ്ക് 12.30 : ധൂപപ്രാര്‍ത്ഥന സെമിത്തേരിയില്‍ 12.40 : ആശീര്‍വ്വാദം 01.00 : നേര്‍ച്ച ഭക്ഷണം 01.30 : ലേലം 02.30 : കൊടി ഇറക്കല്‍