മണര്‍കാട് കത്തീഡ്രലിലെ പൊതുസമ്മേള്ളനം ഇന്ന്
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനമായ ഇന്ന് പൊതുസമ്മേള്ളനം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.ആര്‍ച്ച് ബിഷപ് റവ.ഡോ. എം. സുസാപാക്യം മുഖ്യപ്രഭാഷണവും സേവകസംഘം നിര്‍മിച്ചു നല്കുന്ന 15 ഭവനങ്ങളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കും. ഡോ. ഡി. ബാബു പോള്‍ അനുസ്മരണപ്രഭാഷണം നടത്തും. സമൂഹ വിവാഹത്തിന്റെ ധനസഹായ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ഇടവക ഇന്‍ഷുറന്‍സ് പദ്ധതിയുടെ അംഗത്വ വിതരണ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം റബ്‌കോ ചെയര്‍മാന്‍ വി.എന്‍. വാസവനും നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ ഇ. ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ ഇട്ട്യാടത്ത്, എബി വര്‍ഗ്ഗീസ് മുണ്ടാനിക്കല്‍, ക്രിസ്റ്റി മാത്യു പുതിയവീട്ടില്‍പറമ്പില്‍ തുടങ്ങിയവര്‍ സംസാരിക്കും.