പ്രതിസന്ധികളില്‍ തളരാതെ മുന്നേറണം -ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത
കോലഞ്ചേരി: പ്രതിസന്ധികളില്‍ തളരാതെ വിശ്വാസികള്‍ കരുത്തോടെ മുന്നേറണമെന്ന് അങ്കമാലി-ഹൈറേഞ്ച് മേഖലാധിപന്‍ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ഭക്തസംഘടനകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പള്ളിയില്‍ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴി അധ്യക്ഷത വഹിച്ചു. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ഫാ. എല്‍ദോ കക്കാടന്‍, ഫാ. റെജി വെട്ടിക്കാട്ടില്‍, സിനോള്‍ വി. സാജു, സ്ലീബ ഐക്കരകുന്നത്ത്, ജോണി മണിച്ചേരി, ബാബു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.