പ്രതിഷേധ യോഗം
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി
കോലഞ്ചേരി:ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തമാരെയും അറസ്റ്റ് ചെയ്യുകയും വിശ്വാസികളെ മര്‍ദിക്കുകയും ചെയ്തതില്‍ യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ വികാരി സി.കെ.സാജു കോര്‍ എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ സഹവികാരി ഫാ. ജിബു ചെറിയാന്, ട്രസ്റ്റിമാരായ ജോണ്‍ പി. തോമസ്, പി.എം.സാബു, കെ.പി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളി
വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്ന യോഗത്തില്‍ ഫാ. ബേസില്‍ ബേബി അധ്യക്ഷനായി. കെ.പി. മത്തായിക്കുഞ്ഞ്, കെ.എം. വര്‍ഗീസ്, ബാബുമാത്യു, കെ.പി.റോയി എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ്പോള്‍സ് യാക്കോബായ പള്ളി
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ്പോള്‍സ് യാക്കോബായ പള്ളിയില്‍ വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍ അധ്യക്ഷനായി. തൃക്കുന്നത്ത് സമാധാനം പുനഃസ്ഥാപിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സഹവികാരി ഫാ. ബിനുവര്‍ഗീസ്, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാവച്ചന്‍ വര്‍ഗീസ്, ബാബുപോള്‍, നിബു കെ. കുര്യാക്കോസ്, പി.കെ.ജോര്‍ജ്, കുര്യാച്ചന് കൊച്ചേംകുടിയില്, കെ.പി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.