പെസഹ കാല്‍കഴുകല്‍ ഇന്ന്
കോതമംഗലം: കോട്ടപ്പടി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ പെസഹ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ ഉച്ചയ്ക്ക് 2.30ന് നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും.
കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ പെസഹാ വ്യാഴം രാവിലെ അഞ്ചിന് കുര്‍ബാന, 11ന് ഉച്ചനമസ്‌കാരം, വൈകീട്ട് ആറിന് സന്ധ്യാനമസ്‌കാരം.
ദുഃഖവെള്ളി പുലര്‍ച്ചെ അഞ്ചിന് രാത്രി പ്രാര്‍ഥന, രാവിലെ എട്ടിന് പ്രഭാത നമസ്‌കാരം, ദുഃഖവെള്ളി ശുശ്രൂഷ, വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ഥന.
ശനിയാഴ്ച രാവിലെ 5ന് പ്രഭാത നമസ്‌കാരം, 9ന് ഉച്ചനമസ്‌കാരം, 10ന് കുര്‍ബാന, വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥന, രാത്രി 7.30ന് ഉയര്‍പ്പിന്റെ ശുശ്രൂഷ, കുര്‍ബാന, ഞായര്‍ രാവിലെ ആറിന് കുര്‍ബാനയും ഉണ്ടാകും.
കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ എട്ടിന്, ശനിയാഴ്ച രാവിലെ 9.30ന് കുര്‍ബാന, വൈകീട്ട് ആറിന് ഉയിര്‍പ്പിന്റെ ശുശ്രൂഷ, കുര്‍ബാന എന്നിവ നടക്കും. വികാരി ഫാ. ജോസ് ജോണ്‍ പരണായില്‍ കാര്‍മികത്വം വഹിക്കും.