പെരുന്നാള്‍ സമാപിച്ചു
കിഴക്കമ്പലം:സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരായ മാര്‍ പത്രോസ്-പൗലോസ്ശ്ലീഹന്മാരുടെയും മാര്‍ കൗമയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ഞായറാഴ്ച സമാപിച്ചു. രാവിലെ 8.30ന് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ അന്തിമോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന നടന്നു.
ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌കോപ്പ , ഫാ. ജെ. പൗലോസ് എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് വിലങ്ങാട്ടുചിറ കുരിശിങ്കലേക്ക് പ്രദക്ഷിണം നടത്തി. വികാരി ഫാ. ദാനിയേല്‍ തട്ടാറ, ഫാ. യല്‍ദോസ് കര്‍ത്തേടത്ത്, ഫാ. എബി വര്‍ക്കി, ഫാ. ജയ്‌സണ്‍ ബ്ലായില്‍ എന്നിവര്‍ സഹകാര്‍മികരായി.
തുടര്‍ന്ന് ആയിരങ്ങള്‍ പങ്കുകൊണ്ട നേര്‍ച്ചസദ്യ നടത്തി. ട്രസ്റ്റിമാരായ എ.പി. വര്‍ഗീസ്, ജോബീന്‍ ജേക്കബ് കണ്‍വീനര്‍ എം.പി. വര്‍ഗീസ്, കമ്മിറ്റിയംഗങ്ങള്‍, യൂത്ത് അസോസിയേഷന്‍, സണ്‍ഡേ സ്‌കൂള്‍, വിശ്വാസ സംരക്ഷണ സമിതിയംഗങ്ങള്‍, വനിതാ സമാജം പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.