പെരുന്നാളിന് കൊടിയേറി
കിഴക്കമ്പലം: ഊരക്കാട് സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്മെപ്പരുന്നാളിനും ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്കും ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് െമത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. വികാരി ഫാ. വര്‍ഗീസ് വാലയില്‍ കോറെപ്പിസ്ക്കോപ്പ ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. ജോസഫ് തെക്കേക്കര, ട്രസ്റ്റിമാരായ എന്‍.പി. വര്‍ഗീസ്, സി.പി. വര്‍ഗീസ്, പള്ളി സെക്രട്ടറി എന്‍.വി. ജോണി എന്നിവര്‍ സംബന്ധിച്ചു.വ്യാഴം മുതല്‍ ഞായറാഴ്ച വരെ കണ്വെന്ഷന് നടക്കും. ഞായറാഴ്ച വൈകീട്ട് ശതാബ്ദി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബേസലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിക്കും.