പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പെരുന്നാള്‍
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. ഫാ. ജോണ്‍ കോശി കൊടി ഉയര്‍ത്തി. വികാരി സി.കെ. സാജു കോര്‍ എപ്പിസ്കോപ്പ, സഹ വികാരി ഫാ. ജിബു ചെറിയാന്,ട്രസ്റ്റിമാരായ കെ.ജി. സാജു, കെ.എം. കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു. ബുധനാഴ്ച 7.15ന് വി. കുര്‍ബാന, വൈകീട്ട്6.30ന് സന്ധ്യാപ്രാര്‍ഥന, 7.45 പ്രദക്ഷിണം, നെയ്യപ്പനേര്‍ച്ച, വ്യാഴാഴ്ച രാവിലെ 8ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാന, 9.30 പ്രസംഗം, പ്രദക്ഷിണം എന്നിവയുണ്ടാകും.