പുത്തന്‍കുരിശില്‍ കുംഭം രണ്ട് പെരുന്നാളിന് കൊടിയേറ്റി
കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെ കുംഭം രണ്ട് പെരുന്നാളിനും പള്ളിയുടെ 200-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി. വികാരി സി.കെ. സാജൂ കോര്‍ എപ്പിസ്കോപ്പ, സഹവികാരി ഫാ. ജിബു ചെറിയാന്, ട്രസ്റ്റിമാരായ ജോണ്‍ പി. തോമസ്, പി.എം. സാബു, കണ്‍വീനര്‍മാരായ ഫിലിപ്പ് റോയി, പി.എം. തമ്പി, കെ.പി. പീറ്റര്‍, കെ.വി. ഏലിയാസ്, സജി പുത്തന്‍കുരിശ് എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് 6 ന് 200-ാം വാര്‍ഷികാഘോഷങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ നടക്കും.ശനിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, 8 ന് വി. മൂന്നിന്മേല് കുര്‍ബാന ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തില്‍, 10 ന് പ്രസംഗം, 11 ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.