പിറവം കത്തീഡ്രല്‍ പള്ളിയില്‍ ഇടവകസംഗമം 19ന്
പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ കുടുംബ യൂണിറ്റുകളുടെ വാര്‍ഷികവും ഇടവകസംഗമവും 19ന് നടക്കും. ഇടവകയിലെ 20 കുടുംബ യൂണിറ്റുകളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന റാലി നടക്കും. വൈകിട്ട് 3.30ന് സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനിയില്‍നിന്നാരംഭിക്കുന്ന റാലി ടൗണ്‍ചുറ്റി വലിയപള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് കൂടുന്ന യോഗം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.ഇടവകസംഗമത്തിന് മുന്നോടിയായി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 18ന് വിളംബര ഘോഷയാത്രയുണ്ട്.