പാത്രിയര്‍ക്കീസ് ബാവ സമാധാനദൂതന്‍
മലങ്കര സഭയിലെ സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ദൂതനാണ് കാലം െചയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ പാത്രിയര്‍ക്കീസ് ബാവയുടെ 40-ാം ചരമദിനാചരണത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയില്‍ സമാധാനമുണ്ടാകേണ്ടത് സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണെന്നും സമാധാന ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ബാവയുടെ വിവിധ ചാരിറ്റബിള്‍ ഫണ്ടുകളിലേക്ക് സമാഹരിച്ച 10 ലക്ഷം രൂപ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവയ്ക്ക് കൈമാറി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കത്തോലിക്ക സഭാ കോതമംഗലം രൂപതാ ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍, മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, സംസാരിച്ചു. സ്നേഹവിരുന്നും നടത്തി.