പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതസന്ദര്‍ശനം ഫിബ്രവരി 7 മുതല്‍ 18 വരെ
കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫിബ്രവരി ഏഴ് മുതല്‍ 18 വരെ ഭാരതം സന്ദര്‍ശിക്കും. സ്ഥാനമേറ്റശേഷം ആദ്യമായാണ് പാത്രിയര്‍ക്കീസ് ബാവ ഇവിടെയെത്തുന്നത്.
ഏഴിന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പാത്രിയര്‍ക്കീസ് ബാവയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മറ്റ് മെത്രാപ്പോലീത്തമാരും സ്വീകരിക്കും. 11ന് പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ബാവയ്ക്ക് സ്വീകരണം നല്‍കും. അഞ്ച് മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ ബാവ ആദ്ധ്യക്ഷ്യം വഹിക്കും. തുടര്‍ന്ന് ക്യംതാ സെമിനാരി സന്ദര്‍ശിക്കും.
8ന് കാലത്ത് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ചശേഷം വിവിധ ഇടവകകള്‍ സന്ദര്‍ശിക്കും. 4.30ന് നെഹ്‌റു സ്റ്റേഡിയത്തില്‍ സഭയുടെ പ്രത്യേക സ്വീകരണം നല്‍കും. ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിരുന്നിലും പാത്രിയര്‍ക്കീസ് ബാവ സംബന്ധിക്കും.
9ന് രാവിലെ 8 മണിക്ക് റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ പള്ളികള്‍ സന്ദര്‍ശിക്കും. വൈകീട്ട് ചിങ്ങവനം അഫ്രേം സെമിനാരിയില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് സ്വീകരണം നല്‍കും.
10ന് കാലത്ത് 7.30ന് കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ് സെന്ററിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ കൂദാശ ചെയ്യും. വിവിധ പള്ളികള്‍ സന്ദര്‍ശിച്ച ശേഷം 5.30 ന് പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നിര്‍വഹിക്കും. 11ന് സെന്റ് പീറ്റേഴ്‌സ് പള്ളി കൂദാശ ചെയ്യും. 12ന് രാവിലെ പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബന അര്‍പ്പിക്കും. 12ന് വെട്ടിക്കല്‍ സെമിനാരിയില്‍ വൈദികരുടെയും കന്യാസ്ത്രികളുടെയും സംന്യസ്തരുടെയും യോഗത്തെ പാത്രിയര്‍ക്കീസ് ബാവ അഭിസംബോധന ചെയ്യും. കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലിനോട് ചേര്‍ന്നുള്ള ശക്രള്ള മാര്‍ ബസേലിയോസ് ബാവയുടെ 250-ാം ദുഖ്‌റോനയിലും സംബന്ധിക്കും. പരിശുദ്ധ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലും സന്ദര്‍ശിക്കും.
13ന് കാലത്ത് കോതമംഗലം മര്‍ത്തോമന്‍ ചെറിയ പളളിയില്‍ കുര്‍ബാന അര്‍പ്പിക്കും. 11.30ന് മരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. വൈകീട്ട് മഞ്ഞനിക്കര ദയാറയില്‍ നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തിലും സംബന്ധിക്കും.
14ന് മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ് ദയാറ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. 5.30ന് മലേക്കുരിശ് ദയാറയില്‍ സ്വീകരണവും സെന്റ് ജോര്‍ജ്് പള്ളിയുടെ കൂദാശയും നടക്കും.
15 ന് സെന്റ് ജോര്‍ജ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും. 3ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭക്തസംഘടനകളുടെ പൊതുസമ്മേളനത്തില്‍ സംബന്ധിക്കും.
16 ന് കാലത്ത് 9.30ന് കൂത്താട്ടുകുളം ബസേലിയോസ് തോമസ് ഒന്നാമന്‍ കാതോലിക്കോസ് എന്‍ജിനീയറിങ്ങ് കോളേജ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കോതമംഗലം എം.എ. കോളേജിന്റെ കനകജൂബിലി ഉദ്ഘാടനം ചെയ്യും. 4.30ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ചെന്നൈയ്ക്ക് തിരിക്കും. 7.30ന് ചെന്നൈ അണ്ണാ നഗര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും.
17ന് ഡല്‍ഹിക്ക് പുറപ്പെടുന്ന പാത്രിയര്‍ക്കീസ് ബാവ പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം 19ന് ലബനനിലേക്ക് മടങ്ങും.
പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ !പൂര്‍ത്തിയായി വരുന്നതായി സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രിഗോറിയോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍, ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ മൂലയില്‍, ബിബി എബ്രഹാം കടവുംഭാഗം, മോന്‍സി വാവച്ചന്‍, സി.വൈ. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.