പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം: സഭാ സമിതികള്‍ തീരുമാനിക്കും
പുത്തന്‍കുരിശ്: ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം സംബന്ധിച്ച് സഭയുടെ സമിതികള്‍ ചേര്‍ന്ന് അന്തിമ രൂപം നല്‍കുമെന്ന് സഭ പത്രക്കുറിപ്പില്‍ അറിയിച്ചു. പരി. പിതാവിന്റെ സന്ദര്‍ശനം സംബന്ധിച്ച് ചില പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഔദ്യോഗികമല്ല. പാത്രിയര്‍ക്കീസ് ബാവയുടെ ചടങ്ങുകള്‍ സംബന്ധിച്ചും ക്രമീകരണങ്ങള്‍ സംബന്ധിച്ചും സഭയുടെ ഔദ്യോഗിക സമിതികളും സുന്നഹദോസും അന്തിമരൂപം നല്‍കുമെന്ന് മെത്രാപ്പോലീത്തന്‍ സമിതി വ്യക്തമാക്കി. സഭയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനുള്ള ചിലരുടെ നീക്കങ്ങളുടെ ഭാഗമായാണ് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമസെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു.