പാത്രിയര്‍ക്കീസ് ബാവയുടെ സ്‌ഥാനാരോഹണം ഇന്ന്
ദമാസ്‌കസ്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ ഇന്ന് അഭിഷിക്‌തനാകും.
ദമാസ്‌കസിലെ മറാത്ത് സെയ്‌ദാനായിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കുന്ന സ്‌ഥാനാരോഹണശുശ്രൂഷയ്‌ക്കു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
സുറിയാനിസഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും.ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30 നാണ് സ്‌ഥാനാരോഹണശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് യൂഹാനോന്‍ യാസാജി, അന്ത്യോഖ്യയിലെ മാറോനൈറ്റ് പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബസ്‌റ ബോട്രോസ് അല്‍റാഫി, സിറിയന്‍ കത്തോലിക്ക സഭയുടെ അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം യൗസഫ് യോനാന്‍ മൂന്നാമന്‍, കോപ്‌റ്റിക് പോപ്പിന്റെ പ്രതിനിധികളായ ബിഷപ് ബിഷോയി ഓഫ് ഡാമിയേറ്റിന്റെ നേതൃത്വത്തിലുള്ള ബിഷപ്പുമാരുടെ സംഘം, മലങ്കര കത്തോലിക്കാ സഭയുടെ അധിപന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ത്തോമ്മ സുറിയാനി സഭയിലെ യൂയാക്കീം മാര്‍ കൂറിലോസ്, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികള്‍, സിറിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ശ്രേഷ്‌ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും വിശിഷ്‌ടാതിഥികളും ലബനോന്‍ അതിര്‍ത്തിയില്‍നിന്നു സിറിയന്‍ പട്ടാളമൊരുക്കിയ സുരക്ഷയില്‍ ദമാസ്‌കസിലെത്തിച്ചേര്‍ന്നു. അഞ്ഞൂറു പേരടങ്ങിയ സംഘമാണ് ഇന്നലെ ബെയ്‌റൂട്ടില്‍നിന്നു പുറപ്പെട്ടത്. അന്ത്യോഖ്യാ സിംഹാസനത്തില്‍ പരിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി അഭിഷിക്‌തനാകുന്ന പുതിയ ബാവ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഏലിയാസ് തൃതീയന്‍ ബാവയുടെ അംശവടിയും പരിശുദ്ധ അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശീലമുടിയും പരിശുദ്ധ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സ്‌ഥാനികവടിയും പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കുരിശും മറ്റു മുദ്രകളുമാണു പുതിയ പാത്രിയര്‍ക്കീസ് ബാവ സ്‌ഥാനാഭിഷേകവേളയില്‍ ഉപയോഗിക്കുക. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണദിനത്തിലാണു സ്‌ഥാനാഭിഷേകം.
സ്‌ഥാനാരോഹണ ചടങ്ങുകള്‍ സിറിയന്‍ ഔദ്യോഗിക ടെലിവിഷനിലൂടെയും ന്ദന്ദന്ദ.ത്ഥന്ഥ്യനുന്ദന്ഥ.ഗ്നത്സദ്ദ/ദ്ധത്മനു എന്ന വെബ്‌സൈറ്റിലൂടെയും തല്‍സമയം സംപ്രേക്ഷണം ചെയ്ും. പരയിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ കാലം ചെയ്‌തതിനെത്തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 30 നു ബെയ്‌റൂട്ടില്‍ ചേര്‍ന്ന ആകമാന സുന്നഹദോസാണു പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തത്.