പാത്രിയര്‍ക്കാ വാഴ്‌ച 29 നു ഡമാസ്‌കസില്‍
വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി 123-ാമത്തെ അന്തോഖ്യാ പാത്രിയര്‍ക്കീസും ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനുമായി വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അപ്രേം കരീം മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഈ മാസം 29 ന് അഭിഷിക്‌തനാകും.രാവിലെ 10 നു ഡമാസ്‌കസിലെ മറാത്ത് സെയ്‌ദിനായിലെ അപ്രേം സെമിനാരിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ കത്തീഡ്രലിലാണു സ്‌ഥാനാഭിഷേകം. ശ്രേഷ്‌ഠ കാതോലിക്കായും സുറിയാനി സഭയില്‍ രണ്ടാം സ്‌ഥാനക്കാരനുമായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികനായിരിക്കും.സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും വിവിധ മതമേലധ്യക്ഷരും രാഷ്‌ട്രതലവന്മാരും ചടങ്ങിനു സാക്ഷികളാകും.ജൂണ്‍ ഒന്നിനു പുതിയ പാത്രിയര്‍ക്കീസ് ലെബനോനിലെ ബെയ്‌റൂട്ടിലുള്ള അഷ്‌റാഫായിലുള്ള സെന്റ് അപ്രേം ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു ചേരുന്ന അനുമോദന സമ്മേളനത്തില്‍ ഇതര ക്രൈസ്‌തവ നേതാക്കള്‍ പുതിയ ബാവായ്‌ക്ക് ആശംസ അര്‍പ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ലെബനോനിലെ ആഘോഷങ്ങളില്‍ പങ്കെടുക്കും .29 നു രാവിലെ 10 ന് സ്‌ഥാനാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. 30 നു രാവിലെ 10 നു ബാവായും വിശ്വാസികളും ലബനോന്‍ അതിര്‍ത്തിയിലേക്കു യാത്ര തിരിക്കും. അഷറാഫായിലെ ചടങ്ങുകള്‍ കാണുവാനുള്ള പാസുകള്‍ അതാത് ഭദ്രാസനങ്ങളുടെ ചുമതലയില്‍ വിതരണം ചെയ്ും.യഇന്ത്യയില്‍നിന്നു മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മലങ്കര മാര്‍ത്തോമ സഭയിലെ യൂയാക്കീം മാര്‍ കൂറിലോസ്, മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയവര്‍ സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുക്കും.ചടങ്ങില്‍ സംബന്ധിക്കാന്‍ ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും അടങ്ങുന്ന നൂറംഗ സംഘം 27 നു യാത്ര തിരിക്കും.