പള്ളിക്കര ഡിസ്ട്രിക്ട് സണ്‍ഡേ സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്കൂള്‍ അസോസിയേഷന് പള്ളിക്കര ഡിസ്ട്രിക്ട് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ സമാപിച്ചു. പള്ളിക്കര പഞ്ചായത്ത് മൈതാനിയില്‍ നിന്നാരംഭിച്ച റാലിയില്‍ വിവിധ സണ്‍ഡേ സ്കൂളുകളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പള്ളിക്കര കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം ഡോ. എബ്രാഹം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ. ഏലിയാസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സഹായ ഫണ്ട് വിതരണം വി.പി. സജീന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. സി.കെ. സാജു കോറെപ്പിസ്കോപ്പ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ്, സണ്‍ഡേ സ്കൂള്‍ അസോസിയേഷന് ഭാരവാഹികളായ ബേബി മാത്താറ, ഷെവ. കെ.പി. കുര്യാക്കോസ്, ബേബി വര്‍ഗീസ്, ബിനു വര്‍ഗീസ്, ബെന്നി വി.എം., സി.കെ. മത്തായി, കെ.വി. ജേക്കബ്, എം.കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.