പള്ളിക്കര കണ്‍വെന്‍ഷന് കൊടിയേറി
കിഴക്കമ്പലം: പുരാതന ദേവാലയമായ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 23-ാമത് പള്ളിക്കര കണ്‍വെന്‍ഷന് വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ കൊടിയേറ്റി. തിങ്കളാഴ്ച വൈകീട്ട് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വികാരി അധ്യക്ഷനാകും. തുടര്‍ന്ന് ഫാ. പി.ടി. തോമസ് കോട്ടയം വചന സന്ദേശം നല്കും.
അങ്കമാലി ഭദ്രാസനത്തിലെ അങ്കമാലി മേഖലയിലെ പ്രധാന ബൈബിള്‍ കണ്‍വെന്‍ഷനുകളിലൊന്നാണിത്. അഞ്ച് ദിവസം നടത്തുന്ന യോഗങ്ങളില്‍ എത്തിച്ചേരുന്നതിനും പോകുന്നതിനും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ പത്രേസമ്മേളനത്തില്‍ വിശദീകരിച്ചു.
ദിവസേന വൈകീട്ട് 6ന് സന്ധ്യപ്രാര്‍ത്ഥനയെ തുടര്‍ന്ന് സുവിശേഷ യോഗം ആരംഭിക്കും. സമാപന ദിവസം ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സമാപന സന്ദേശം നല്കും. സമാപന ദിവസത്തെ കാണിക്ക സാധുസംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുമെന്നും വികാരി പറഞ്ഞു.
പത്രസമ്മേളനത്തില്‍ പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് മാത്യു ഡീക്കന്‍ ഗ്രിഗര്‍ കുര്യാക്കോസ് എന്നിവരും ഭാരവാഹികളായ ജിബു ഐസക്, സണ്ണി വര്‍ഗീസ്, എം.ഐ. പൈലി എന്നിവരും പങ്കെടുത്തു.