പറവൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറി
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധഅബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 333-ാമത് ശ്രാദ്ധപ്പെരുന്നാളിന് വികാരി ഫാ. ഇട്ടൂപ്പ് കോര്‍ എപ്പിസ്‌ക്കോപ്പ ആലുക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടികയറി. സഹവികാരിമാരായ ഫാ. തോമസ് എം. പോള്‍ മൂലേക്കാട്ട്, ഫാ. ജോര്‍ജ് വര്‍ഗീസ് വയലിപ്പറമ്പില്‍, പള്ളി സെക്രട്ടറി പ്രൊഫ. രഞ്ചന്‍ എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു. 25ന് പ്രഭാതപ്രാര്‍ത്ഥന, വി.കുര്‍ബാന, വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, സണ്‍ഡേ സ്‌കൂള്‍, ഭക്തസംഘടനകളുടെ സംയുക്തവാര്‍ഷികം.
26ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ അഞ്ചിന്മേല്‍കുര്‍ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, കാല്‍നട തീര്‍ത്ഥടകര്‍ക്ക് സ്വീകരണം, സന്ധ്യാപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം. 27ന് വിശുദ്ധകബറിങ്കല്‍ കുര്‍ബാന, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ധൂപപ്രാര്‍ത്ഥന, നേര്‍ച്ചസദ്യ.