പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ 330-മത് ദുഖ്റോനോ 2015 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ

fianalssssss

കോതമംഗലം ● സ്തുതി ചൊവ്വാക്കപ്പെട്ട ക്രൈസ്തവവിശ്വാസമായ സത്യ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസം മലങ്കരയുടെ മണ്ണില്‍ സംരക്ഷിക്കുവാനായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും എഴുന്നള്ളി വന്ന് കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ മലങ്കരയുടെ മഹാപരിശുദ്ധനായ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ 330മത് ദുഖ്‌റോനോയും ഇതോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ കോതമംഗലം കാല്‍നട തീര്‍ഥയാത്രയും 2015 സെപ്റ്റംബര്‍ 25,26,27,28,29,30, ഒക്ടോബര്‍ 2,3,4 എന്നീ തിയതികളില്‍ പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ നടക്കും. പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ മുഖ്യകാര്‍മ്മീകനാകുന്ന ദുഖ്‌റോനോ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ സഭയിലെ എല്ലാ അഭിവന്ദ്യരായ മെത്രാപ്പൊലീത്താമാരും സഹകാര്‍മ്മീകരാകും.

ശുശ്രൂഷാ ചടങ്ങുകളുടെ ക്രമീകരണം ചുവടെ ചേര്‍ക്കുന്നു
2015 സെപ്റ്റംബര്‍ 25 (വെള്ളി
6:45 AM: പ്രഭാത നമസ്‌കാരം
7:30 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന (അഭി.മോര്‍ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത)
4:00 PM: ചക്കാലക്കുടി മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവാ ചാപ്പലില്‍ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം പുറപ്പെടുന്നു.
5:00 PM: പരിശുദ്ധനായ ബസ്സേലിയോസ് യല്‍ദോ ബാവായുടെ 330മത് ദുഖ്‌റോ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ബഹു.വികാരി ഫാദര്‍ സിബി ഇടത്തില്‍ കൊടി ഉയര്‍ത്തുന്നു.
4:00 PM: സന്ധ്യാനമസ്‌കാരം
2015 സെപ്റ്റംബര്‍ 26 (ശനി)
7:00 AM: പ്രഭാത നമസ്‌കാരം
8:00 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന (മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത), തുടര്‍ന്ന് പള്ളിയുടെ പടിഞ്ഞാറേ കുരിശിങ്കലേക്ക് പ്രദക്ഷിണം
3:00 PM: പെരുന്നാള്‍ കച്ചവടത്തിനുള്ള സ്റ്റാള്‍ ലേലം<br>
6:00 PM: സന്ധ്യാനമസ്‌കാരം
 2015 സെപ്റ്റംബര്‍ 27 (ഞായര്‍)
6:45 AM: പ്രഭാത നമസ്‌കാരം
7:30 AM: വി. കുര്‍ബ്ബാന
9:00 AM: വി. കുര്‍ബ്ബാന (മോര്‍ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്ത)
6:00 PM: സന്ധ്യാനമസ്‌കാരം
2015 സെപ്റ്റംബര്‍ 28 (തിങ്കള്‍)
7:15 AM: പ്രഭാത നമസ്‌കാരം
8:00 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന
6:00 PM: സന്ധ്യാനമസ്‌കാരം
2015 സെപ്റ്റംബര്‍ 29 (ചൊവ്വ)
7:15 AM: പ്രഭാത നമസ്‌കാരം
8:00 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന (ഡോ: മോര്‍ സേവേറിയോസ് എബ്രാഹം മെത്രാപ്പോലീത്ത)
6:00 PM: സന്ധ്യാനമസ്‌കാരം
 
2015 സെപ്റ്റംബര്‍ 30 (ബുധന്‍)
7:15 AM: പ്രഭാത നമസ്‌കാരം
8:00 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന
6:00 PM: സന്ധ്യാനമസ്‌കാരം
2015 ഒക്ടോബര്‍ 1 (വ്യാഴം)
7:15 AM: പ്രഭാത നമസ്‌കാരം
8:00 AM: വി.മൂന്നിന്മേല്‍ കുര്‍ബ്ബാന
6:00 PM: സന്ധ്യാനമസ്‌കാരം
2015 ഒക്ടോബര്‍ 2 (വെള്ളി)
7:15 AM: പ്രഭാത നമസ്‌കാരം
8:00 AM : വി.മൂന്നിന്മേല്‍ കുര്‍ബ്ബാന (ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ)
3:00 PM: മേമ്പൂട്ടില്‍ നിന്ന് പള്ളിയുപകരണങ്ങള്‍ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോകുന്നു
5:00 PM: തീര്‍ഥാടക സംഘത്തിന് സ്വീകരണം
– ഹൈറേഞ്ച് മേഖല കോഴിപ്പിള്ളി കവലയില്‍
– പടിഞ്ഞാറന്‍ മേഖല മുവാറ്റുപുഴ കവലയില്‍
– വടക്കന്‍ മേഖല ഹൈറേഞ്ച് കവലയില്‍
– പോത്താനിക്കാട് മേഖല ചക്കാലക്കുടി ചാപ്പലില്‍
7:00 PM: സന്ധ്യാ നമസ്‌കാരം (ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീതന്മാരുടെ സഹകാര്‍മ്മീകത്വത്തിലും)
10:00 PM: പ്രദക്ഷിണം (പള്ളിയില്‍ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയന്‍ങ്കീഴ് കുരിശ്, ടൌണ്‍ കുരിശ്, എം.ബി.എം.എം എന്നിവിടങ്ങളില്‍ കൂടി മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വഴി തിരിച്ചു പള്ളിയില്‍ എത്തുന്നു)
പ്രധാന പെരുന്നാള്‍ ദിവസമായ 2015 ഒക്ടോബര്‍ 3 (ശനി) 
 5:00 AM: പ്രഭാത നമസ്‌കാരം
5:30 AM: വി.കുര്‍ബ്ബാന (മോര്‍ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത)<
6:45 AM: വി.കുര്‍ബ്ബാന (മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത)
8:30 AM: വി.കുര്‍ബ്ബാന(ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ)
10:30 AM: നേര്‍ച്ചസദ്യ (മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)
2:00 PM: പ്രദക്ഷിണം (പള്ളിയില്‍ നിന്ന് പുറപ്പെട് കിഴക്കേ അങ്ങാടിയില്‍ കൂടി കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടി വി.യല്‍ദോ മോര്‍ ബസ്സേലിയോസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ കൂടി പള്ളിയില്‍ തിരിച്ചെത്തുന്നു)
6:00 PM: സന്ധ്യാനമസ്‌കാരം
 2015 ഒക്ടോബര്‍ 4 (ഞായര്‍)
 6:30 AM: പ്രഭാത നമസ്‌കാരം
7:15 AM: വിശുദ്ധ കുര്‍ബ്ബാന
8:00 AM: വി. കുര്‍ബ്ബാന (ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ)
11:30 AM: ലേലം
4:00 PM: കൊടിയിറക്ക്
 പരിശുദ്ധ സഭയുടെ അഖില മലങ്കര അടിസ്ഥാനത്തിലാണ് പരിശുദ്ധ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ ദുഖ്‌റോനോ ആചരിക്കുന്നത്. മാര്‍ തോമാ ചെറിയപള്ളി വികാരി ഫാദര്‍ സിബി ഇടത്തില്‍ നേതൃത്വം നല്‍കുന്ന 35 അംഗ മാനേജിംഗ് കമ്മിറ്റി ആണ് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*

* Copy This Password *

* Type Or Paste Password Here *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>