പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ 330-മത് ദുഖ്റോനോ 2015 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ
കോതമംഗലം ● സ്തുതി ചൊവ്വാക്കപ്പെട്ട ക്രൈസ്തവവിശ്വാസമായ സത്യ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസം മലങ്കരയുടെ മണ്ണില്‍ സംരക്ഷിക്കുവാനായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും എഴുന്നള്ളി വന്ന് കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ മലങ്കരയുടെ മഹാപരിശുദ്ധനായ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ 330മത് ദുഖ്‌റോനോയും ഇതോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ കോതമംഗലം കാല്‍നട തീര്‍ഥയാത്രയും 2015 സെപ്റ്റംബര്‍ 25,26,27,28,29,30, ഒക്ടോബര്‍ 2,3,4 എന്നീ തിയതികളില്‍ പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന കോതമംഗലം മാര്‍ തോമാ ചെറിയ പള്ളിയില്‍ നടക്കും. പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ മുഖ്യകാര്‍മ്മീകനാകുന്ന ദുഖ്‌റോനോ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ സഭയിലെ എല്ലാ അഭിവന്ദ്യരായ മെത്രാപ്പൊലീത്താമാരും സഹകാര്‍മ്മീകരാകും.
ശുശ്രൂഷാ ചടങ്ങുകളുടെ ക്രമീകരണം ചുവടെ ചേര്‍ക്കുന്നു
10:00 PM: പ്രദക്ഷിണം (പള്ളിയില്‍ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയന്‍ങ്കീഴ് കുരിശ്, ടൌണ്‍ കുരിശ്, എം.ബി.എം.എം എന്നിവിടങ്ങളില്‍ കൂടി മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വഴി തിരിച്ചു പള്ളിയില്‍ എത്തുന്നു)
6:45 AM: വി.കുര്‍ബ്ബാന (മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത)
8:30 AM: വി.കുര്‍ബ്ബാന(ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ)
10:30 AM: നേര്‍ച്ചസദ്യ (മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍)
2:00 PM: പ്രദക്ഷിണം (പള്ളിയില്‍ നിന്ന് പുറപ്പെട് കിഴക്കേ അങ്ങാടിയില്‍ കൂടി കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടി വി.യല്‍ദോ മോര്‍ ബസ്സേലിയോസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ കൂടി പള്ളിയില്‍ തിരിച്ചെത്തുന്നു)
6:00 PM: സന്ധ്യാനമസ്‌കാരം
2015 ഒക്ടോബര്‍ 4 (ഞായര്‍)
6:30 AM: പ്രഭാത നമസ്‌കാരം
7:15 AM: വിശുദ്ധ കുര്‍ബ്ബാന
8:00 AM: വി. കുര്‍ബ്ബാന (ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ)
11:30 AM: ലേലം
4:00 PM: കൊടിയിറക്ക്
പരിശുദ്ധ സഭയുടെ അഖില മലങ്കര അടിസ്ഥാനത്തിലാണ് പരിശുദ്ധ മോര്‍ ബസ്സേലിയോസ് യല്‍ദോ ബാവായുടെ ദുഖ്‌റോനോ ആചരിക്കുന്നത്. മാര്‍ തോമാ ചെറിയപള്ളി വികാരി ഫാദര്‍ സിബി ഇടത്തില്‍ നേതൃത്വം നല്‍കുന്ന 35 അംഗ മാനേജിംഗ് കമ്മിറ്റി ആണ് പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നത്.