പത്രോസ്, പൗലോസ് പേരുള്ള ഇടവകാംഗങ്ങളെ ആദരിച്ചു
കോലഞ്ചേരി: പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മപുതുക്കി പത്രോസ്, പൗലോസ് എന്നീ പേരുകളുള്ള 318 പേരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ്പോള്‍സ് പള്ളിയില്‍ ആദരിച്ച് സമ്മാനങ്ങള്‍ നല്കി. പത്രോസ്, പൗലോസ്, പീറ്റര്‍, പോള്‍ തുടങ്ങിയ പേരുകളുള്ള ഇടവകാംഗങ്ങളെയാണ് കോലഞ്ചേരി പള്ളി പെരുന്നാളിനോടനുബന്ധിച്ച് ആദരിച്ചത്. ഇടവകയിലെ ഇരട്ടക്കുട്ടികളായ കൊച്ചുപുത്തന്‍പുരയില്‍ പത്രോസും പൗലോസും ഉള്‍പ്പെടെ 9 മാസത്തിനും 90 വയസിനുമിടയിലുള്ളവരെ കണ്ടെത്തിയാണ് പ്രത്യേക സംഗമം സംഘടിപ്പിച്ചത്. വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാര്‍ േെതയാഫിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍ അധ്യക്ഷനായി. മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഡോ. പത്രോസ് പരത്തുവയലില്‍ മുഖ്യപ്രഭാഷണം നടത്തി. നല്ല സംഘാടകനുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ച ബാബു പോളിനെ ചടങ്ങില്‍ ആദരിച്ചു. ഫാ. പൗലോസ് പുതിയാമഠം, ഫാ.ബിനു വര്‍ഗീസ്, സ്ലീബ ഐക്കരക്കുന്നത്ത്, കെ.എസ്.വര്‍ഗീസ്, പൗലോസ് പി.കുന്നത്ത്, ചെറിയാന് പി.വര്‍ഗീസ്, ടി.വി.പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.