നിര്‍ദ്ധന യുവതികളുടെ വിവാഹം അപേക്ഷനല്‍കാം
……………………..……………………..…………….
തിരുവാങ്കുളം-യാക്കോബായ സുറിയാനിസഭ കൊച്ചി ഭദ്രാസന യൂത്ത്അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ ഇരുപത് യുവതികളുടെ വിവാഹം നടത്തും.യാക്കോബായസഭ സുന്നഹദോസ് സെക്രട്ടറിയും,കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ ഇരുപതാം മെത്രാഭിഷേകവാര്‍ഷീകത്തിന്റ ഭാഗമായാണ് വിവാഹംനടത്തുന്നത്.പദ്ധതിപ്രകാരം ഓരോദമ്പതികള്‍ക്കുംരണ്ടുലക്ഷംരൂപയുടെപ്രയോജനംലഭിക്കും.ജാതിമതവ്യത്യാസമില്ലാതെ നിര്‍ദ്ധന കുടുബത്തിലെ അംഗങ്ങള്‍ക്ക് അപേക്ഷനല്‍കാമെന്ന് യൂത്ത്അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ അറിയിച്ചു.അപേക്ഷകള്‍ നവംബര്‍ 15 വരെസ്വീകരിക്കും.അപേക്ഷകള്‍ കരിങ്ങാച്ചിറസെന്റെ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസിലും,ഭദ്രാസനആസ്ഥാനമായ തിരുവാങ്കുളം ക്യംതാസെമിനാരിയിലുംലഭ്യമാണ്.