നിനുവ കണ്വെന്ഷന് തുടങ്ങി
മൂവാറ്റുപുഴ: മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ 4 വര്‍ഷമായി നടത്തി വരുന്ന നിനുവ കണ്വെന്ഷന് തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. കുര്യാക്കോസ് മണിയാട്ട്, സഹവികാരി ഫാ. ബേസില്‍, പതിയാരത്ത് പറമ്പില്‍ ട്രസ്റ്റിമാരായ കമാന്‍ഡര്‍ സി.വി. ബിജു, കെ.എം. സജി, ജനറല്‍ കണ്‍വീനര്‍ ഷെവലിയാര്‍ കെ.ഡി. ഏലിയാസ് എന്നിവര്‍ സംസാരിച്ചു. 12ന് കണ്വെന്ഷന് സമാപിക്കും. ഉച്ചയ്ക്ക് 12 മുതലാണ് കണ്വെന്ഷന്.