ദൈവത്തെ അടുത്തറിയാത്തവന് ജീവിതം നഷ്ടമാകും-ശ്രേഷ്ഠ ബാവ
ദൈവത്തെ അടുത്തറിയാന്‍ കഴിയാത്ത മനുഷ്യന് ജീവിതം നഷ്ടപ്പെട്ടതാകുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ യാക്കോബായ സഭയുടെ 25-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ.
സകല ആശകളും നശിച്ച് ശൂന്യ മനസ്സോടെ നില്ക്കുന്നവന് ദൈവമാണ് വഴികാട്ടിയാകുന്നത്. ആപത്തും പ്രയാസവും വരുമ്പോള്‍ ജീവിതം മടുത്തുപോകരുത്. അപ്പോള്‍ ക്രിസ്തുവില്‍ ആശ്രയിക്കാനും ബാവ പറഞ്ഞു. സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സുവിശേഷ മഹായോഗത്തിന്റെ രജതജൂബിലി സ്മരണിക ബാവ പ്രകാശനം ചെയ്തു. കെ.പി. കുര്യാക്കോസ് രചിച്ച പുണ്യഭൂമിയിലൂടെ എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ജീവവായുവിന്റെ ബന്ധമാകണമെന്ന് യോഗത്തില്‍ ക്രിസ്മസ് സന്ദേശം നല്കിയ മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. ഹൃദ്യമായ ബന്ധത്തില്‍ മനുഷ്യന് ദൈവത്തോടുള്ള ഹൃദ്യമായ മാനവികതയുടെ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വിഷയാവതരണം നടത്തി. മെത്രാപ്പോലീത്താമാരായ എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, പത്രോസ്മാര് ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, തോമസ് മാര്‍ അലക്സാന്ത്രിയോസ്, മാത്യൂസ് മാര്‍ അഫ്രേം, മാത്യൂസ് മാര്‍ അന്തിമോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, സഖറിയാ മാര്‍ പോളിക്കാര്‍പ്പോസ്, പൗലോസ് മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, അന്‍വര്‍ സാദത്ത് എം.എല്‍.എ. മുന്‍ എം.എല്‍.എ. എം.എം. മോനായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ശനിയാഴ്ച ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കും.