ദമ്പതീധ്യാനം സംഘടിപ്പിച്ചു
കിഴക്കമ്പലം: യാക്കോബായ സഭയിലെ പെരുമ്പാവൂര്‍ മേഖലയില്‍പ്പെട്ട ചൂരക്കോട്, ഊരക്കാട്, മലയിടംതുരുത്ത്, വിലങ്ങ് പള്ളികളിലെ ദമ്പതിമാരുടെ ഏകദിന ധ്യാനം മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയില്‍ സംഘടിപ്പിച്ചു. മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അഫ്രേം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സജി കുര്യാക്കോസ് അധ്യക്ഷനായി. ഡോ. പ്രൊഫ. ടി.ഒ. പൗലോസ് ക്ലാസ്സെടുത്തു.ഫാ. വര്‍ഗീസ് വാലയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. എബി വര്‍ക്കി, ഫാ. പി.ഒ. പൗലോസ്, ട്രസ്റ്റിമാരായ എം.സി. തോമസ്, പി.കെ. ഏലിയാന്‍ എന്നിവര്‍ പങ്കെടുത്തു.