ദമ്പതീധ്യാനം
കിഴക്കമ്പലം: യാക്കോബായ സഭ പെരുമ്പാവൂര്‍ മേഖലയിലെ ഊരക്കാട്, മലയിടംതുരുത്ത്, ചൂരക്കോട്, വിലങ്ങ് എന്നിവിടങ്ങളിലെ പള്ളികളിലെ ദമ്പതിമാരുടെ ഏകദിന ധ്യാനം നടത്തുന്നു. ശനിയാഴ്ച 9 മുതല്‍ 1 വരെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിലാണിത്. മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ഒ. പൗലോസ് ക്ലാസെടുക്കും.