തെക്കന്‍ പറവൂര്‍ വലിയപള്ളിയില്‍ ജനനപ്പെരുന്നാള്‍ ഇന്നുമുതല്‍
തെക്കന്‍ പറവൂര്‍: തെക്കന്‍ പറവൂര്‍ േമാര്‍ യൂഹാനോന്‍ മാംദാന യാക്കോബായ സുറിയാനി വലിയപള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദാനായുടെ ജനനപ്പെരുന്നാള്‍ ജൂണ്‍ 21 മുതല്‍ 24 വരെ ആചരിക്കും.
ശനിയാഴ്ച വൈകീട്ട് 6ന് കൊടിേയറ്റും. ഞായറാഴ്ച രാവിലെ 8.30ന് കുര്‍ബാന, വൈകീട്ട് 5.30ന് പുനര്‍ നിര്‍മിച്ച മദ്ബഹായുടെ കൂദാശ ശ്രേഷ്ഠ കാതോലിക്ക ബസേലിേയാസ് തോമസ് പ്രഥമന്‍ ബാവയുടെയും ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിേയാസിന്റെയും കാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് നേര്‍ച്ചസദ്യ. തിങ്കളാഴ്ച രാവിലെ 8ന് കുര്‍ബാന, 6.30ന് സന്ധ്യാ പ്രാര്‍ഥന, 8ന് പ്രദക്ഷിണം. ചൊവ്വാഴ്ച രാവിലെ 8.30ന് സഖറിയാസ് മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന, നേര്‍ച്ചസദ്യ എന്നിവ നടക്കും.