തൃപ്പൂണിത്തുറ നടമേല്‍ പള്ളിയ്ക്ക് രാജകീയനഗര ദേവാലയ വിശിഷ്ടപദവി
തൃപ്പൂണിത്തുറ: പുരാതനമായിട്ടുള്ള തൃപ്പൂണിത്തുറ നടമേല്‍മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയ്ക്ക് രാജകീയനഗരദേവാലയം എന്ന വിശിഷ്ടപദവി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഈ വിശിഷ്ടപദവി പള്ളിയ്ക്ക് നല്‍കിയത്.ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് പദവി പ്രഖ്യാപിച്ചത്. ഇടവകമെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. ബാബു വിശിഷ്ടാതിഥിയായിരുന്നു. മന്ത്രി അനൂപ് ജേക്കബ് അനുമോദന പ്രഭാഷണം നടത്തി. കൊച്ചിഭദ്രാസന മെത്രാപ്പോലീത്തയായി ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, കൗണ്‍സിലര്‍ ടി.പി. പാപ്പച്ചന്‍, ഫാ. വര്‍ഗീസ് കാട്ടുപറമ്പില്‍, തോമസ് കണ്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. തോമസ് പീച്ചനാട്ട്, ഫാ. സ്ലീബാ കളരിക്കല്‍, ഫാ. ജേക്കബ് കുരുവിള, ഫാ. സെബുപോള്‍ വെണ്ടറപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.