തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിപ്പെരുന്നാള്‍ കൊടിയേറി
പള്ളിക്കര : തീര്‍ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ മാര്‍ പരിശുദ്ധന്‍മാരുടെ (തോമ ശ്ലീഹയുടേയും മാര്‍ ഗീവര്‍ഗീസിന്റെയും മാര്‍ ഗ്രിഗോറിയോസിന്റെയും) ഓര്‍മ്മപ്പെരുന്നാള്‍ന് വികാരി ഫാ. ഇ സി വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, പെരുന്നാള്‍ കൊടി ഉയര്‍ത്തി ,സഹ വികാരി പീറ്റര്‍ ഇല്ലി മൂട്ടില്‍കോര്‍ എപ്പിസ്‌കോപ്പ ,ഫാ ജോര്‍ജു മാത്യു ട്രസ്റ്റിമാരായ എം.യു. ജോയി, സി.കെ. മത്തായി എന്നിവര്‍ പങ്ക്എടുത്തു പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭി യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ,ഐസക് മോര്‍ ഒസ്താത്തിയോസ് എന്നി മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും..വെള്ളിഴാഴ്ച 6.30ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം,അഭി ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ,ചക്കാലമുകള്‍ കുരിശും തൊട്ടിയിലേക് പ്രദക്ഷിണം. ശനിയാഴ്ച 8.30ന് മൂന്നിമ്മേല്‍ കുര്‍ബാന. അഭി യുഹനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിക്കര, ചിറ്റനാട് കുരിശിങ്കലേക്ക് പ്രദക്ഷിണം, 12.30ന് നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും