ഡബ്‌ളിന്‍ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്ത്വത്തില്‍ ഒക്ടോബര്‍ മാസം 19 നു, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ (വോയിസ് ഓഫ് പീസ് മിനിസ്റ്ററി) കുട്ടികള്‍ക്കു വേണ്ടി ‘റ്റീനേജ് ഇഷ്യുസ് & മള്‍ട്ടികള്‍ച്ചര്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കുന്നു
ഡബ്‌ളിന്‍ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്ത്വത്തില്‍ ഒക്ടോബര്‍ മാസം 19 ശനിയാഴ്ച, കുട്ടികള്‍ക്കു വേണ്ടി അയര്‍ലന്റിലെ പ്രശസ്ത ധ്യാനഗുരുവായ റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ (വോയിസ് ഓഫ് പീസ് മിനിസ്റ്ററി) ഏകദിന ധ്യാനവും സെമിനാറും നയിക്കുന്നു. വിഷയം ‘റ്റീനേജ് ഇഷ്യുസ് & മള്‍ട്ടികള്‍ച്ചര്‍’ എന്നുള്ളതായിരിക്കും. അയര്‍ലന്റില്‍ വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് ക്രൈസ്തവ, ഭാരതീയ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ വ്യക്തിത്ത്വം എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നുള്ളതായിരിക്കും ക്ലാസിലെ ചിന്താവിഷയം. വ്യത്യസ്തമായ സംസ്‌കാരത്തില്‍ ജീവിക്ക്ക്കുന്ന നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന് കാട്ടിത്തരുന്നതായിരിക്കും ഈ സെമിനാര്‍.
സെമിനാര്‍ നടക്കുന്ന സ്ഥലം –
WSAF Community Hall, Sommerville Drive, Crumlin, D12.
12. സമയം രാവിലെ 10 മണി മുതല്‍ 2 മണി വരെ. അയര്‍ലന്റിലെ എല്ലാ മലയാളി കമ്മ്യുണിറ്റിയിലേയും 8 വയസു മുതല്‍ 18 വയസുവരെയുള്ള എല്ലാകുട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.