ഞാറക്കാട് പള്ളിയിലെ കൈയേറ്റക്കാരെ ഒഴിവാക്കും -പരി. യാക്കോബായ സഭ
പുത്തന്‍കുരിശ്: യാക്കോബായ വിശ്വാസത്തില്‍ പണിത ഞാറക്കാട് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ കൈയേറ്റക്കാരെ ഒഴിവാക്കി തിരിച്ചുപിടിക്കുമെന്ന് യാക്കോബായ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. 1934 -ല്‍ സൊസൈറ്റി രൂപവത്കരിച്ച ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്തുവിന്റെ കാലം മുതല്‍ സ്ഥാപിതമായ പരി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സ്വത്തുക്കളിന്മേല്‍ അവകാശം ഉന്നയിക്കുന്നത് ബാലിശമാണ്.
1998 -ല്‍ പരി. യാക്കോബായ സുറിയാനി സഭയുടെ വൈദികനായി നിയമിതനായ വ്യക്തി 2002 -ല്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് മാറിയതാണ്. പള്ളിയും അനുബന്ധ സ്വത്തുക്കളും ഓര്‍ത്തഡോക്‌സ് ലേബലില്‍ വരുത്താനുള്ള ഗൂഢശ്രമം വിലപ്പോവില്ലെന്നും സഭാ ട്രസ്റ്റി പറഞ്ഞു.