ചെങ്കര മാര്‍ ഇഗ്‌നാത്തിയോസ് പള്ളിപ്പെരുന്നാള്‍ കൊടിയേറി
കോതമംഗലം: ഭൂതത്താന്‍കെട്ട് ചെങ്കര മാര്‍ ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിലെ സുവിശേഷ യോഗത്തിനും പെരുന്നാളിനും കൊടിയേറി. വികാരി ഫാ. എബ്രഹാം പരുത്തിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുടുംബ സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടന്നു.മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസിന്റെ അധ്യക്ഷതയില്‍ പി.ടി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ടി.യു. കുരുവിള എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകീട്ട് ഏഴിന് സുവിശേഷ പ്രസംഗം ഗാനശുശ്രൂഷ എന്നിവ ഉണ്ടാകും.വ്യാഴാഴ്ച രാവിലെ എട്ടിന് കുര്‍ബാന വൈകീട്ട് ഏഴിന് സുവിശേഷ പ്രസംഗം. വെള്ളിയാഴ്ച വൈകീട്ട് 6.30ന് സണ്‍ഡേ സ്‌കൂള്‍ ഭക്തസംഘടനാ സംയുക്ത വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. എബ്രഹാം പരുത്തിക്കുന്നേല്‍ അധ്യക്ഷനാവും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം. രാത്രി 7.30ന് നേര്‍ച്ച സദ്യ രാത്രി എട്ടിന് പ്രദക്ഷിണം, ഞായറാഴ്ച രാവിലെ 8.15ന് കുര്‍ബാന, പ്രസംഗം, 11ന് പ്രദക്ഷിണം, തുടര്‍ന്ന് നേര്‍ച്ചസദ്യ, കൊടിയിറക്ക്.