ഗ്ലോറിയ 2014 കരോള്‍ മത്സരം ബ്രിസ്‌ബെയ്‌നില്‍
ബ്രിസ്‌ബെന്‍: ബ്രിസ്‌ബെയ്‌ന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25-ന് വൈകിട്ട് 5 മുതല്‍ 9 വരെ ബ്രിസ്‌ബെയ്‌ന്‍ ആര്‍എന്‍എ ഷോ ഗ്രൗണ്ടില്‍വച്ച് ഗ്ലോറിയ 2014 കരോള്‍ കോംപറ്റീഷന്‍ & ടാലന്റ് ഷോ നടത്തപ്പെടുന്നു. ബ്രിസ്‌ബെയ്‌ന്‍ കൗണ്‍സില്‍, വിവിധ പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഷോ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗ്ലോബല്‍ മലയാളമാണ് ഗ്ലോറിയ 2014 -ന്റെ മീഡിയ പാര്‍ട്ട്‌ണര്‍.
ഒന്നാം സമ്മാനം പുന്നയ്‌ക്കല്‍ അസ്സോസിയേറ്റ്‌സ ്(സിഡ്‌നി) സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളര്‍ കാഷ് അവാര്‍ഡ്, എവര്‍ റോളിംഗ് ട്രോഫി
രണ്ടാം സമ്മാനം പീറ്റേഴ്‌സണ്‍ ട്രാവല്‍സ് (സിഡ്‌നി) സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ് അവാര്‍ഡ്
ഇതോടൊപ്പം റാഫിള്‍ ഡ്രോയില്‍ക്കൂടി വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഓം ജൂവലറി (സണ്ണി ബാങ്ക്) സ്‌പോണ്‍സര്‍ ചെയ്യുന്ന 1000 ഡോളര്‍ വിലയുള്ള ഡയമണ്ടും രണ്ടാം സമ്മാനമായി രശ്‌മി ഇന്റര്‍നാഷണലും ഇന്ത്യന്‍ സ്‌പൈസ് ഷോപ്പും മലബാര്‍ സെന്ററും ചേര്‍ന്നു നല്‍കുന്ന ആപ്പിള്‍ ഐ പാഡും മൂന്നാം സമ്മാനമായി കലവറ റസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 250 ഡോളര്‍ കാഷ് അവാര്‍ഡും ആണ്.
ബ്രിസ്‌ബെയ്‌നിലെ പ്രശസ്‌ത ഗായകസംഘങ്ങളായ സെന്റ് തോമസ് യാക്കോബായ ക്വയര്‍, ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ക്വയര്‍, മാര്‍തോമ ക്വയര്‍, സെന്റ് അല്‍ഫോന്‍സ കാതലിക് ക്വയര്‍, സെന്റ് തോമസ് കാതലിക് ക്വയര്‍ എന്നിവരാണ് കരോള്‍ കോംപറ്റീഷനില്‍ മാറ്റുരയ്‌ക്കുന്നത്. ഇതോടൊപ്പം പഞ്ചാബി ബങ്കറ, ഗുജറാത്തി ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, മ്യൂസിക് ഷോ, സിനിമാറ്റിക് ഡാന്‍സ്, മാജിക് ഷോ തുടങ്ങിയ കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടത്തപ്പെടുന്നു.
1500-ല്‍ പരം കാണികളെ പ്രതീക്ഷിക്കുന്ന ഗ്ലോറിയയില്‍ പ്രവേശനം സൗജന്യമാണ്.