ഗലീലാക്കുന്ന് പള്ളിയില്‍ പ്രധാന പെരുന്നാള്‍
പിറവം: ഊരമന ഗലീലാക്കുന്ന് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി 1, 2 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്തവാര്‍ഷികം ഫാ.പത്രോസ് പാണ്ടാലില്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ഏലിയാസ് കരോട്ടുമംഗലം അദ്ധ്യക്ഷനാകും.
ശനിയാഴ്ച രാവിലെ എട്ടിന് കുര്‍ബാന, രാത്രി 8.30ന് പ്രദക്ഷിണം. പ്രധാന പെരുന്നാളായ ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന മൂന്നിന്മേല് കുര്‍ബാനയ്ക്ക് മുളയരീക്കല് ബന്യാമിന് റമ്പാന് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ടാകും