ക്രിസ്മസ് സന്ധ്യയും കരോള്‍ഗാന മത്സരവും
അങ്കമാലി: മാര്‍ ഇഗ്നാത്തേിയോസ് സേവാസംഘത്തിന്റെ നേതൃത്വത്തില്‍ 15ന് തോട്ടകം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് സന്ധ്യയും കരോള്‍ഗാന മത്സരവും സംഘടിപ്പിക്കും. വൈകീട്ട് 6ന് നടക്കുന്ന യോഗം ഫിസാറ്റ് ചെയര്മാന് പി.വി. മാത്യു ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഫാ. പോള്‍ പാറയ്ക്ക അധ്യക്ഷനാകും. സക്കറിയ ആലുക്കല്‍ റമ്പാന് മുഖ്യപ്രഭാഷണം നടത്തും.